തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് വർധിപ്പിച്ചു.കൂടാതെ വകുപ്പുതല പരീക്ഷകള്‍ക്ക് അപേക്ഷകരുടെ എണ്ണം 1,500ല്‍ താഴെയാണെങ്കില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും പിഎസ്സി നടത്തുക. വകുപ്പുതല പരീക്ഷകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഫീസ് അധികമായി അടച്ചിട്ടുണ്ടെ ങ്കില്‍ അവര്‍ക്ക് ഫീസ് മടക്കിനല്‍കുകായും ചെയ്യും. ഇതിനായി എസ്‌എംഎസ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനും പിഎസ്സി തീരുമാനിച്ചിട്ടുണ്ട്.
പരീക്ഷ ഫീസ്, ഒഎംആര്‍ ഷീറ്റിന്റെ കോപ്പിയുടെ ഫീസ്, സര്‍ട്ടിഫിക്കറ്റ് ഫീസ്, സെര്‍ച്ച് ഫീസ്, പുനഃപരിശോധനാ ഫീസ് എന്നിവയടക്കമാണു വര്‍ധിപ്പിച്ചത്.വകുപ്പുതല പരീക്ഷകള്‍ക്കുള്ള അപേക്ഷാ ഫീസ് ഓരോ പേപ്പറിനും 75 രൂപയായിരുന്നത് 150 രൂപയായി വര്‍ധിപ്പിച്ചു.ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് 500 രൂപയിൽ നിന്ന് 1000 രൂപയാക്കി .ഒഎംആര്‍ പരീക്ഷ പേപ്പറിന്റെ കോപ്പിയുടെ ഫീസ് 200 രൂപയായിരുന്നത് 400 രൂപയായി .സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഈടാക്കിയിരുന്നത് 100 രൂപയായിരുന്നെങ്കില്‍ ഇനി മുതല്‍ 200 രൂപ നല്‍കണം.ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ 150 രൂപയ്ക്ക് പകരം 300 രൂപ നല്‍കണം. പരീക്ഷാ പേപ്പര്‍ പുനഃപരിശോധനയ്ക്കുള്ള ഫീസ് 75ല്‍ നിന്നും 150 ആയും സെര്‍ച്ച് ഫീസ് 150ല്‍ നിന്നു 300 രൂപയായും ഉയര്‍ത്തി.
Post Your Comments