തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുന്നതിനെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പ്രതിപക്ഷ അനുകൂല സംഘടനയാണ് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കിയാൽ നിലവിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം അടക്കമുള്ള ആനുകൂല്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്നാരോപിച്ചാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം ജീവനക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അതേസമയം ഇടതുസംഘടനകള്‍ പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
Post Your Comments