തിരുവനന്തപുരം:സ്വാശ്രയ കോളേജുകൾക്കെതിരെ ശക്തമായ നിലപാടുമായി മന്ത്രി ജി സുധാകരൻ. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് അദ്ദേഹം പറഞ്ഞു . എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം കുറയ്ക്കുന്നതാണ് നല്ലത്. കോളേജുകൾ അടച്ചിട്ട് സർക്കാർ നിയന്ത്രണങ്ങളെ മറികടക്കാനാണ് ഇവർ ശ്രമിക്കുന്നത്. അവർ കോളേജുകൾ അടച്ചിടുന്നതാണ് നല്ലത്. സർക്കാർ കോളേജുകളെക്കാൾ കൂടുതൽ സ്വാശ്രയ കോളേജുകൾ അനുവദിച്ചതാണ് പ്രശ്നമായത്. സ്വാശ്രയ കോളേജുകളെ നിലക്കുനിർത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Post Your Comments