ന്യൂഡൽഹി:തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിയുടെ മുന്നേറ്റമുണ്ടാകുമെന്ന് അഭിപ്രായ സര്‍വേ.എബിപി ന്യൂസ് ലോക്നീതി സിഎസ് ഡി എസ് സര്‍വ്വേ പ്രകാരം പഞ്ചാബില്‍ ബിജെപി അകാലിദള്‍ സഖ്യം 34 സീറ്റുകളും കോണ്‍ഗ്രസ് 31 സീറ്റും ആം ആദ്മി 21 സീറ്റും നേടുമെന്നാണ് പ്രവചനം.
എന്നാൽ പഞ്ചാബിൽ കോണ്‍ഗ്രസിന് 33 സീറ്റും ബിജെപി അകാലി സഖ്യത്തിന്22 സീറ്റും ആപ്പിന് 30 സീറ്റും മറ്റുള്ളവര്‍ക്ക് 15 സീറ്റുകളും ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് സര്‍വേ വ്യക്തമാക്കുന്നത്. യുപിയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപി 33 , ബി എസ് പി 26 , സമാജ് വാദി പാര്‍ട്ടി 26 , കോണ്‍ഗ്രസ് ഒന്‍പത് മറ്റുള്ളവര്‍ 6 എന്നിങ്ങനെ സീറ്റുകൾ നേടുമെന്നാണ് ഇന്ത്യാ ടുഡേ- ആക്സിസ് സര്‍വേ.
ഗോവയില്‍ ബിജെപിക്ക് 38 സീറ്റുകളും കോണ്‍ഗ്രസിന് 34 സീറ്റുകളും ആപ്പിന് 16 സീറ്റുകളുമാണ് ഇന്ത്യാ ടുഡേ- ആക്സിസ് പ്രവചിക്കുന്നത്.മണിപ്പൂരില്‍ ബിജെപി 40 , കോണ്‍ഗ്രസ് 37 , എന്‍പിഎഫ് 23 , മറ്റുള്ളവര്‍ 10 ,എന്നിങ്ങനെയാണ് ഇന്ത്യാ ടുഡേ- ആക്സിസ് പ്രവചനം.ഉത്തരാഖണ്ഡ് ബിജെപി 43, കോണ്‍ഗ്രസ് 39, മറ്റുളളവര്‍ 18 സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് പ്രവചനം.
Post Your Comments