NewsIndia

ബലാത്സംഗവീരന്‍ പിടിയിൽ; 12 വര്‍ഷത്തിനിടയില്‍ ഇരയായായത് 500 പെണ്‍കുഞ്ഞുങ്ങൾ

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിൽ പെണ്‍കുഞ്ഞുങ്ങള്‍ക്ക് മേല്‍ ബലാത്സംഗ പരമ്പര സൃഷ്ടിച്ച തയ്യല്‍ക്കാരനായ സുനില്‍ റസ്‌തോഗി (38) അറസ്റ്റിലായി. രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ പീഡനശ്രമം നടത്തിയതിന് പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ 12 വര്‍ഷത്തിനിടയില്‍ 500 കുട്ടികളെ ബലാത്സംഗം ചെയ്തതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.

മാത്രമല്ല ഇതിനിടയിൽ 2,500 കുട്ടികള്‍ക്കെതിരേ ബലാത്സംഗശ്രമം നടത്തുകയും ചെയ്തു. ബാലപീഡനത്തിന് ഒരിക്കല്‍ അറസ്റ്റിലായ ഇയാള്‍ 2006 ല്‍ ഈ കേസില്‍ ആറു മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് റസ്‌തോഗിയുടെ ഇരകളില്‍ കൂടുതലും. ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് കോണ്ടി ഗ്രാമത്തിലെ ഒളിത്താവളത്തില്‍ നിന്നും ഇയാളെ പിടികൂടിയത്. 2004 ല്‍ അയല്‍ക്കാരന്റെ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ ഇയാളെയും കുടുംബത്തെയും താമസിച്ചിരുന്ന നാട്ടില്‍ നിന്നും തല്ലിയോടിച്ചിരുന്നു.

ഡിസംബര്‍ 13ന് സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന ഒരു 10 വയസ്സുകാരിയെ കയറിപ്പിടിച്ചതിനായിരുന്നു ആദ്യമായി ഇയാൾ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി മാതാപിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കും വരെ ഇക്കാര്യം രഹസ്യമായി കുട്ടി സൂക്ഷിച്ചു. പിന്നീട് കുട്ടി നല്‍കിയ വിവരം വെച്ച് പോലീസ് ഇയാളെ പൊക്കുകയായിരുന്നു. ജനുവരി 12 ന് ന്യൂ അശോക നഗറില്‍ നിന്നും സമാനഗതിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മറ്റ് രണ്ടു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഒമ്പതും പത്തും പ്രായക്കാരായ പെണ്‍കുട്ടികള്‍ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് റസ്‌തോഗി കുട്ടികളെ മോഹിപ്പിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സമീപത്തെ പണി നടക്കുന്ന ഒരു കെട്ടിടത്തിലേക്ക് കുട്ടികളെ കൊണ്ടുപോയ റസ്‌തോഗി അവിടെ വെച്ച് ആക്രമിക്കാന്‍ തുടങ്ങി. കുട്ടികള്‍ ഉച്ചത്തില്‍ ശബ്ദം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് പിടിച്ചതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ 2004 മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയതായി പറഞ്ഞു.

1990 ല്‍ പിതാവിനെ തയ്യല്‍ ജോലികളില്‍ സഹായിക്കാനായി ഡല്‍ഹിയിലേക്ക് വന്ന ഇയാള്‍ പിന്നീട് മയൂര്‍ വിഹാറില്‍ സ്വന്തമായി കട തുടങ്ങുകയായിരുന്നു. അന്ന് മുതലാണ് ഈ വൈകൃതത്തിന്റെ അടിമയായി തുടങ്ങിയത്. പെണ്‍കുട്ടികള്‍ പ്രതിരോധിച്ചാല്‍ അവരെ ആദ്യം വിട്ടയയ്ക്കുകയും തുടർന്ന് അയാൾ നഗരം വിടുകയും ചെയ്യും. അതിന് ശേഷം പെണ്‍കുട്ടികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയും താൻ പറയുന്ന സമയത്ത് എത്തിക്കാൻ പറയുകയും ചെയ്യും. ഇയാളുടെ പല കുറ്റകൃത്യങ്ങളും പുറത്തുവരാത്ത സാഹചര്യത്തില്‍ പോലീസ് പുതിയ അന്വേഷണത്തിനായി പ്രത്യേക ടീമിനെ തന്നെ രൂപപ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button