ധാക്ക•ബംഗ്ലാദേശിലെ നര്യാഗഞ്ച് കൂട്ടക്കൊലക്കേസിൽ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കം 26 പേര്‍ക്ക് വധശിക്ഷ. 2014 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. നര്യാഗഞ്ചിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തുനിന്ന് ഏഴുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സ്റ്റേഡിയം പരിസരത്ത് നിന്ന് കാണാതായ ഇവരുടെ മൃതദേഹങ്ങള്‍ വയര്‍ കീറിയ നിലയില്‍ ശിതാലക്ഷ്യ നദിയില്‍ കണ്ടെത്തുകയായിരുന്നു.
കേസില്‍ പിടിയിലായ 35 പ്രതികളും കുറ്റക്കാരനാണെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് സെയ്ദ് ഇനായത്ത് ഹൊസൈന്‍ വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 26 പേരില്‍ 25 പേരും എലൈറ്റ് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ ഫോഴ്സ് അംഗങ്ങളാണ്. ഇതില്‍ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ കമാന്‍ഡര്‍ തരീക് സയീദും ഉള്‍പ്പെടുന്നു. ശേഷിക്കുന്ന 9 പ്രതികളെ 7 മുതല്‍ 17 വര്‍ഷം വരെ തടവിനും കോടതി ശിക്ഷിച്ചു.
Post Your Comments