NewsIndia

ജെ.ഡി.യു വിരുന്നിൽ ബി.ജെ.പിക്ക് ക്ഷണം: വിമർശനവുമായി സഖ്യകക്ഷികൾ

പാട്‌ന :ജെ .ഡി. യു നടത്തുന്ന വിരുന്നിൽ ബി .ജെ .പി .ക്ക് നിതീഷിന്റെ ക്ഷണം.മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി ജെ .ഡി.യു നടത്തുന്ന പാർട്ടിയിലാണ് ബി .ജെ .പി നേതാക്കൾക്ക് ക്ഷണമുണ്ടായത്.എന്നാൽ മുഖ്യമന്ത്രി നിതീഷ്‌കുമാർ നടത്തുന്ന ചടങ്ങിൽ പ്രതിപക്ഷ പാർട്ടിയുടെ നേതാക്കളെ ക്ഷണിച്ചത് ചർച്ചയായിരിക്കുകയാണ്.

സാധാരണ ഗതിയിൽ സഖ്യ കക്ഷികളെ മാത്രമാണ് വിരുന്നിന് ക്ഷണിക്കാറുള്ളത്.അതേസമയം നിതീഷ്കുമാറും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധമാണ് പെട്ടെന്നുള്ള ബിജെപി ക്ഷണത്തിന് പിന്നിലെന്നാണ് വിമർശനം.എന്തിനാണ് ബി.ജെ.പി നേതാക്കളെ ക്ഷണിച്ചതെന്ന് കോൺഗ്രസ്സും ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button