NewsIndiaUncategorized

നാല് വയസ്സുകാരിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി: മൂന്ന് പേർ പിടിയിൽ

മുംബൈ: നാല് വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്‌ത മൂന്ന് പേർ അറസ്റ്റിൽ. രക്ഷിതാക്കള്‍ക്കൊപ്പം ബയാന്ദിലെ ആസാദ് നഗറില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ച കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത ശേഷം ജെ ജെ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് കണ്ടെത്തിയത്.

പൊലീസ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് അടിമകളായ മൂന്ന് പേരാണ് പിടിയിലായത്. തട്ടിക്കൊണ്ട് പോകുന്നതിനിടെ കുട്ടി കരഞ്ഞ് ബഹളമുണ്ടാക്കിയതിനാൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയോരത്ത് മറവുചെയ്യുകയായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കൂട്ടമാനഭംഗത്തിന് ഇരയാക്കിയതിനും കൊലപാതകത്തിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button