
കുവൈറ്റ്: അബ്ബാസിയയില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ശേഷം തമിഴ്നാട്ടുകാരനായ വഴിയാത്രക്കാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം. ഇന്റെര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിന് മുന്‍വശത്തുള്ള ഡെയ്ലി ഫ്രഷ് സ്ഥാപനത്തിനടുത്ത് ഇന്നലെ പത്തരയോടെയാണ് സംഭവം. ഒരു കറുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിലെത്തിയവര്‍ നടന്ന് പോകുകയായിരുന്ന തമിഴ്നാട് തൃശ്ശിനാപള്ളി സ്വദേശിയായ സിബ്ബറാജിനെ തടഞ്ഞ് നിര്‍ത്തി പോലീസാണെന്ന് പറഞ്ഞ് സിവില്‍ ഐ.ഡി ചോദിക്കുകയും, തുടര്‍ന്ന് പേഴ്സ് തട്ടിയെടുത്ത് അതിലുണ്ടായിരുന്ന 250 ദിനാറും കൈക്കലാക്കുകയും ചെയ്തു.
തുടർന്ന് മല്‍പിടുത്തത്തിനിടെയില്‍ താഴെ വീണ സിബ്ബറാജിന്റെ ദേഹത്ത് കൂടെ വാഹനം ഓടിച്ച് കയറ്റുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആബുലന്‍സും സ്ഥലത്തെത്തി ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വശത്തും നമ്പര്‍ പ്ലെയ്റ്റ് ഇല്ലാത്ത വാഹനമാണ് കവര്‍ച്ചക്കായി അക്രമികൾ ഉപയോഗിച്ചത്.
Post Your Comments