റിയാദ്: സൗദിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോകുവാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകും. അതേസമയം ട്രാഫിക്ക് നിയമ ലംഘനങ്ങള്‍, ക്രിമിനല്‍ കുറ്റം എന്നിവയ്ക്ക് പൊതുമാപ്പ് ബാധകമല്ല.
Post Your Comments