റിലയന്‍സ് ജിയോക്ക് നേരിടേണ്ടി വന്ന ഏറ്റവും പ്രശ്നമാണ് മറ്റ് സേവനദാതാക്കള്‍ അവരുടെ നെറ്റ്വര്‍ക്ക് ജിയോയുമായി ബന്ധിപ്പിച്ച് നല്‍കാത്തത്. കോള്‍ മുറിഞ്ഞു പോകുന്നതും, മറ്റ് നെറ്റ്വര്ക്കുകളില് വിളിച്ചാല്‍ ലഭിക്കാത്തതും ജിയോയുടെ പ്രധാന പ്രശ്നമായി മാറുകയായിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഒരുങ്ങുകയാണ് ജിയോ. നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി മൂവായിരം കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് ജിയോ നടത്തുവാനായി ഒരുങ്ങുന്നത്. ഇതോടെ റിലയന്‍സ് ജിയോ ടെലികോം രംഗത്ത് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
ജിയോയുടെ ലക്ഷ്യം ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്താനാണ്. അതുകൊണ്ട് തന്നെ സേവനങ്ങള്‍ നല്കുന്നതില് യാതൊരു വിധ വിട്ടുവീഴ്ച്ചകള്‍ക്കും ഇവർ തയ്യാറല്ല. മാത്രമല്ല രാജ്യത്തിനു ആവശ്യമായിട്ടുള്ളത് ഡിജിറ്റല്‍ സേവനങ്ങളാണ്, അതിനാല്‍ തന്നെ തടസ്സങ്ങളില്ലാത്ത സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. റിലയന്‍സ് ജിയോ ആരംഭിച്ച് നാലുമാസത്തിനുള്ളില്‍ തന്നെ എഴുപത്തിരണ്ട് ലക്ഷം ഉപയോക്താക്കളെ ആണ് റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സൗജന്യ 4ജി സേവനങ്ങള്‍ മാര്‍ച്ച് 31 നു അവസാനിക്കും. അടുത്ത തലമുറ നെറ്റ്വര്‍ക്ക് സേവനങ്ങള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കുവാനാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നത്.
Post Your Comments