ന്യൂഡൽഹി: കറൻസികളിൽ നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കുകയാണ് നല്ലതെന്ന് അദ്ദേഹത്തിന്റെ പൗത്രൻ തുഷാർ ഗാന്ധി. അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഈ പണം പലകാര്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. അതിനാൽ കറൻസിയിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രം മാറ്റണമെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെ ഡയറിയിലും കലണ്ടറിലും ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം പതിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തുഷാർ.
ഉല്പാദനത്തിന്െറയും പാവങ്ങളുടെ ശാക്തീകരണത്തിന്‍െറയും പ്രതീകവും സ്വാതന്ത്ര്യ സമരത്തിന്‍െറ ആയുധവുമായിരുന്നു ഗാന്ധിജിയുടെ ചര്‍ക്ക. ഗാന്ധിജി നെയ്തത് സമാധാനത്തിന്‍െറ നൂലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയേക്കാൾ വിപണന മൂല്യമുള്ള നേതാവാണ് മോദിയെന്ന് ഹരിയാന മന്ത്രി അനിൽ വിജ് പറഞ്ഞിരുന്നു. ഗാന്ധിയുടെ ചിത്രം കറൻസിയിൽ വന്ന അന്നു മുതൽ രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാൽ നോട്ടുകളിൽനിന്ന് പതിയെ ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും അനിൽ വിജ് പറഞ്ഞു
Post Your Comments