കോട്ടയം: മറ്റക്കര എന്‍ജിനീയറിങ് കോളേജിനെതിരെ തെളിവുകള്‍ നല്‍കാന്‍ തയ്യാറായ വിദ്യാര്‍ത്ഥിനികളെ കോളേജധികാരികൾ പൂട്ടിയിട്ടു . തെളിവെടുപ്പ് തടസ്സപ്പെടുത്താനായിരുന്നു കോളേജിന്റെ ശ്രമം . എന്നാൽ എസ്‌എഫ് എ പ്രവര്‍ത്തകര്‍ ഇടപെട്ട് വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ച് തെളിവെടുപ്പിന് ഹാജരാക്കി.
ഇന്നു രാവിലെയാണ് മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി പീഡനത്തെപറ്റിയുള്ള പരാതികള്‍ അന്വേഷിക്കാന്‍ സാങ്കേതിക സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ തെളിവെടുപ്പ് സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത് തെളിവുനല്‍കാതിരിക്കാന്‍ മാനേജ്മെന്റ് പെണ്‍കുട്ടികളെ പൂട്ടിയിടുകയായിരുന്നു. അതേസമയം, കോളേജിനെതിരെ ലഭിക്കുന്ന പരാതികള്‍ ഗൗരവതരമെന്ന് സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ജി.പി. പത്മകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും പരാതികളുടെ നിജസ്ഥിതി പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കി. കോളേജ് ചെയര്‍മാന്റെ പീഡനം സംബന്ധിച്ച പരാതിയില്‍ രജിസ്ട്രാര്‍ തെളിവെടുപ്പ് തുടരുകയാണ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ കോളേജിലെത്തിയത്.
Post Your Comments