തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ലെന്ന് ഉമ്മന്‍ചാണ്ടി. അവിടുത്തെ പരിപാടികളിൽ തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയില്‍ പങ്കെടുത്തിട്ടുണ്ട്. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ചെറിയ പരിപാടികളില്‍പോലും താന്‍ പങ്കെടുക്കാറുണ്ട്.
തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിച്ചാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. മറ്റക്കര ടോംസ് കോളേജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനവുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം എസ്.എഫ്.ഐ ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
Post Your Comments