കോട്ടയം: മറ്റക്കര ടോംസ് കോളേജ് അധികൃതര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. അതേസമയം, കോളേജിനെതിരെ ലഭിക്കുന്ന പരാതികള്‍ ഗൗരവകരമാണെന്ന് സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ജി.പി. പത്മകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും പരാതികളുടെ നിജസ്ഥിതി പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കോളേജ് ചെയര്‍മാന്റെ പീഡനം സംബന്ധിച്ച പരാതിയില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്കിയ പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്ട്രാര്‍ തെളിവെടുപ്പ് തുടരുകയാണ്. കോളേജ് ചെയർമാന്റെ പീഡനത്തെത്തുടർന്ന് മുപ്പത് വിദ്യാര്‍ഥികള്‍ പഠനം മതിയാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ മൂന്നു പെണ്‍കുട്ടികള്‍ ക്രിസ്മസ് അവധി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ കോളേജില്‍ കയറ്റിയില്ലെന്നും ഒടുവില്‍ രാത്രി പൊലീസ് ഇടപെട്ടശേഷമാണ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കയറ്റിയതെന്നും ആരോപണമുണ്ട്.കോളേജ് ചെയര്മാന് ടോം ജോസഫ് രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റലില്‍ സ്ഥിരമായി എത്താറുണ്ടെന്നും അവിടെ നടക്കുന്നത് കടുത്ത മാനസിക പീഡനമാണെന്നും പരാതിയിൽ പറയുന്നുണ്ട്.
Post Your Comments