കൊല്‍ക്കത്ത•ആര്‍.എസ്.മേധാവി മോഹന്‍ ഭാഗവതിന്റെ റാലിയ്ക്ക് കൊല്‍ക്കത്ത പോലീസ് അനുമതി നിഷേധിച്ചു. ‘ഹിന്ദു സന്മേള’ന്റെ ഭാഗമായി ജനുവരി 14 നാണ് റാലി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആര്‍.എസ്.എസ് നിശ്ചയിച്ചിരിക്കുന്ന രണ്ട് വേദികളിലും റാലിയോ പൊതുസമ്മേളനമോ നടത്തരുതെന്ന് കൊല്‍ക്കത്ത പോലീസ് അറിയിക്കുകയായിരുന്നു.
പൊതുസുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് 14 ന് റാലി നടത്തരുതെന്ന് നിര്‍ദ്ദേശിച്ചതെന്നും പരിപാടി മറ്റൊരു തീയതിയിലേക്ക് മാറ്റുന്നുണ്ടെങ്കില്‍ പുതിയ തീയതിയ്ക്ക് അനുമതി തേടി വീണ്ടും അപേക്ഷ നല്‍കാമെന്നും കൊല്‍ക്കത്ത പോലീസ് വ്യക്തമാക്കി.
ആദ്യം, ഖിദ്ദര്‍പോര്‍ പ്രദേശത്തെ ഭൂകൈലാഷ് ഗ്രൗണ്ടില്‍ റാലി നടത്താന്‍ അനുമതി തേടിയാണ് സംഘപരിവാര്‍ കൊല്‍ക്കത്ത പോലീസിനെ സമീപിച്ചത്. എന്നാല്‍ തിക്കും തിരക്കും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇവിടെ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് ബംഗാള്‍ യൂണിറ്റ് കൊല്‍ക്കത്ത മൈദാനിലെ ബിര്‍ഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലി നടത്താന്‍ അനുമതി തേടി. എന്നാല്‍ പ്രദേശത്ത് നടക്കുന്ന ഗംഗാസാഗര്‍ മേളയുടെ തയ്യാറെടുപ്പുകള്‍ ചൂണ്ടിക്കാട്ടി രണ്ടാമത്തെ വേദിയ്ക്കും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം, പോലീസ് നടപടിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി.
Post Your Comments