റിലയൻസ് ജിയോ ഫൈബർ ഇൻറർനെറ്റ് സേവനം ആരംഭിക്കുന്നു.1 ജി.ബി.പി.എസ് വരെ വേഗത ജിയോയുടെ ഫൈബർ ഇൻറർനെറ്റ് കണക്ഷന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.എന്നാൽ എല്ല പ്രദേശങ്ങളിലും ഇത് ലഭ്യമാവില്ലെന്നും വാർത്തകളുണ്ട്. 70 എം.ബി.പി.എസ് മുതൽ 100 എം.ബി.പി.എസ് വരെ വേഗത ജിയോയുടെ നെറ്റിന് ഉണ്ടാവും. ആദ്യ ഘട്ടത്തിൽ മുംബൈയിലായിരിക്കും സേവനം ലഭ്യമാകുക എന്നാണ് റിപ്പോർട്ട്.
ആദ്യമായി കണക്ഷനെടുക്കുമ്പോൾ 4,500 രൂപയാണ് ഇൗടാക്കുക. പിന്നീട് മൂന്നു മാസം സേവനം പൂർണമായും സൗജന്യമായിരിക്കും. 4 ജി ഫീച്ചർ ഫോൺ അവതരിപ്പിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. 999 രൂപ മുതൽ 1500 രൂപവരെയായിരിക്കും ഫോണിന്റെ വില.
Post Your Comments