തിരുവനന്തപുരം പേരൂര്‍ക്കടയിലെ കേരളാ ലോ അക്കാദമി ലോ കോളേജിനും, അക്കാഡമിയുടെ പ്രിൻസിപ്പാളും , ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർക്കുമെതിരെ ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്ത് . പാമ്പാടിയിലും ലക്കിടിയിലും മറ്റക്കര ടോംസിലുമൊക്കെ നടക്കുന്നതിനു സമാനമായ പീഡനങ്ങള്‍ തന്നെയാണ് ഇവിടെയും അരങ്ങേറുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുക , താല്‍പ്പര്യക്കാരും സഹായികളുമായ വിദ്യാര്‍ത്ഥികളെയൊഴികെ മറ്റെല്ലാവരേയും തോല്‍പ്പിക്കാന്‍ ഇടപെടുക . മുഖം കറുപ്പിച്ചാല്‍പ്പോലും ഇയര്‍ബാക്ക് നടത്തിക്കളയുക ഇങ്ങനെ പോകുന്നു വിദ്യാർത്ഥികൾക്കെതിരെയുള്ള കോളേജിന്റെയും , ലക്ഷ്മി നായരുടെയും പ്രതികാര നടപടികൾ . കോളേജിലെ അനാവശ്യ നിയമങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിടാനോ അത് ലൈക്ക് ചെയ്യാനോ പോലും കഴിയാറില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു . എതിര്‍ത്താല്‍ പഠനം തകര്‍ക്കുന്ന പ്രവണതയുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു .
ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാഗിങ് ആണ് ലോ അക്കാദമിയെന്ന നിയമകലാലയത്തില്‍ നടന്നുവരുന്നതെന്ന് വിദ്യാര്‍ത്ഥികൾ പറയുന്നു .ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പാടില്ല . പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യമായ മൂത്രപ്പുരയും ടോയ്‌ലെറ്റും ഇല്ലെങ്കിലും മുക്കിനു മുക്കിനു സിസി ടിവി ക്യാമറകലളുണ്ട് . പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അടക്കം ക്യാമറക്കണ്ണുകള്‍. രണ്ടു ശൗചാലയങ്ങള്‍ മാത്രമാണു പെണ്‍കുട്ടികള്‍ക്കുള്ളത്. ആണ്‍കുട്ടികള്‍ക്ക് ഒരെണ്ണവും. ഇതൊക്കെയും ശോചനീയമാണുതാനും. എന്നാല്‍ ഇവയൊന്നും നന്നാക്കാതെയും കൂടുതല്‍ എണ്ണം നിര്‍മിക്കാതെയുമാണു ലക്ഷങ്ങള്‍ പൊടിച്ചു ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നു വിദ്യാര്‍ത്ഥിനി കുറ്റപ്പെടുത്തുന്നു.
Post Your Comments