India

മമതയുടെ പോലീസിന് തിരിച്ചടി:ആര്‍.എസ്.എസിന് അനുകൂല ഉത്തരവുമായി കോടതി

കൊല്‍ക്കത്ത•മകരസംക്രമ ഉത്സവ പരിപാടിയുടെ ഭാഗമായി ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ട് ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മേധാവി മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ 14 ന് നടത്തുന്ന റാലിയ്ക്ക് നേരത്തെ കൊല്‍ക്കത്ത പോലീസ് രണ്ട് തവണ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍.എസ്.എസ് നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്.

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പോലീസ് റാലിയ്ക്ക് അനുമതി നിഷേധിച്ചത്. ആദ്യം, ഖിദ്ദര്‍പോര്‍ പ്രദേശത്തെ ഭൂകൈലാഷ് ഗ്രൗണ്ടില്‍ റാലി നടത്താന്‍ അനുമതി തേടിയാണ് സംഘപരിവാര്‍ കൊല്‍ക്കത്ത പോലീസിനെ സമീപിച്ചത്. എന്നാല്‍ തിക്കും തിരക്കും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇവിടെ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് ബംഗാള്‍ യൂണിറ്റ് കൊല്‍ക്കത്ത മൈദാനിലെ ബിര്‍ഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലി നടത്താന്‍ അനുമതി തേടി. എന്നാല്‍ പ്രദേശത്ത് നടക്കുന്ന ഗംഗാസാഗര്‍ മേളയുടെ തയ്യാറെടുപ്പുകള്‍ ചൂണ്ടിക്കാട്ടി രണ്ടാമത്തെ വേദിയ്ക്കും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button