ഇസ്ലാമാബാദ്: ആധുനിക മിസൈൽ പദ്ധതികളുടെ കൈമാറ്റം പ്രദേശത്തെ സമാധാനത്തെ ദോഷകരമാക്കുമെന്ന് പാകിസ്ഥാൻ. ഇന്ത്യയെ ലക്ഷ്യം വച്ചാണ് പാകിസ്ഥാന്റെ മുന്നറിയിപ്പ്. അടുത്തിടെ ഇന്ത്യ എം.ടി.സി.ആറിൽ അംഗത്വം നേടിയിരുന്നു. 35 അംഗരാജ്യങ്ങളുളള ഈ ഗ്രൂപ്പിൽ പാകിസ്ഥാൻ അംഗമല്ല.ഇതിൽ അംഗത്വം ഉള്ളവർക്ക് പരസ്പരം ആയുധങ്ങൾ കൈമാറാനും ആധുനിക മിസൈൽ സാങ്കേതിക വിദ്യ മൂലം പല പദ്ധതികൾ ആവിഷ്കരിക്കാനും സാധ്യമാകും.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി ഇന്ത്യ പരീക്ഷിച്ചതും പാകിസ്ഥാന് അലോസരമുണ്ടാക്കുന്നു.ഇത് പരീക്ഷിച്ചു വിജയിപ്പിച്ച സൗത്ത് ഏഷ്യയിലെ ഏക രാജ്യമാണ് ഇന്ത്യ.ഇതിന്റെ പശ്ചാത്തലത്തിലാണ് ഇതെല്ലാം ഏഷ്യയുടെ സമാധാനം തകർക്കുമെന്നു പാകിസ്ഥാൻ ആരോപണം ഉന്നയിക്കാനുള്ള കാരണം.
ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ തങ്ങൾ സമാധാന കാംക്ഷികൾ ആണെന്ന് വരുത്തി തീർക്കാനും ഈ പ്രസ്താവനയിലൂടെ പാകിസ്ഥാൻ ശ്രമിക്കുകയാണ്.എന്നാൽ എം.ടി.സി.ആറിൽ കടന്നു കൂടുവാൻ വേണ്ടിയാണ് പാകിസ്ഥാൻ പുതിയ സമാധാനദൗത്യവുമായി രംഗത്തെത്തിയതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
Post Your Comments