സൂറിച്ച്: ചരിത്രനേട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം. ഒരു ദശാബ്ദത്തിന് ശേഷം ഫിഫയുടെ പുതിയ റാങ്കിംഗ് പ്രകാരം 42 റാങ്കുകള്‍ മുന്നേറി 129 ആം സ്ഥാനത്തും ഏഷ്യൻ ടീമുകളുടെ പട്ടികയില്‍ 19 ആം സ്ഥാനത്തുമാണ് ഇന്ത്യ. 2005 ന് ശേഷം ഇതാദ്യമായാണ് രാജ്യം ഫിഫ റാങ്കിങ്ങില്‍ ഇത്രയും ഉയരത്തില്‍ എത്തുന്നത്.
ഇന്ത്യന്‍ ടീം പരിശീലകനായി സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രണ്ടാമതും വന്ന ശേഷം 2016 ൽ കളിച്ച 11 മത്സരങ്ങളിൽ 9 എണ്ണങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. കോണ്‍സ്റ്റന്റൈന്‍ 2015 ല്‍ സ്ഥാനമേറ്റെടുക്കുമ്പോള്‍ റാങ്കിങ്ങില്‍ 173 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. പുതിയ റാങ്കിംഗിൽ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ രണ്ടാമതും, ജര്‍മ്മനി മൂന്നാം സ്ഥാനത്തുമാണ്.
Post Your Comments