India

മിന്നലാക്രമണം; 30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് ഹാഫിസ് സയിദ്

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ജയ്ഷെ മുഹമ്മദ് തലവന്‍ ഹാഫിസ് സയിദ്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെറും നാടകമാണെന്ന് ഹാഫിസ് സയിദ് പറയുന്നു. അതേസമയം, മിന്നലാക്രമണം നടത്തി 30 ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും സയിദ് അവകാശപ്പെടുന്നു.

ജമ്മുവിലെ അഖ്നൂരിലെ ക്യാമ്പ് നാല് പേര്‍ ആക്രമിച്ചെന്നും അവിടെയുണ്ടായിരുന്ന 30 സൈനികര്‍ കൊല്ലപ്പെട്ടെന്നും സയിദ് പറയുന്നു. നമ്മുടെ യുവാക്കള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റില്ല. ഇതാണ് യഥാര്‍ഥ മിന്നലാക്രമണമെന്നും സയിദ് വ്യക്തമാക്കുന്നു. മിന്നലാക്രമണം നടത്തിയെന്ന് പറയുന്ന ഇന്ത്യ ലോകരാഷ്ട്രങ്ങളെ കബളിപ്പിക്കുകയാണെന്നും പാക്ക് അധീന കശ്മീരിലെ മുസാഫര്‍ബാദില്‍ ജയ്ഷെ മുഹമ്മദ് ഭീകരരെ അഭിസംബോധന ചെയ്ത് സയിദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button