ജോർജിയ: ലൈംഗിക പീഡനത്തിനിരയായ 12-കാരി ഫെയ്സ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു.സ്വന്തം ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെതുടർന്നാണ് പെൺകുട്ടി ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു കൊണ്ട് പെൺകുട്ടി ആത്മഹത്യ ചെയ്തത്.ആത്മഹത്യയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ജോര്‍ജ്ജിയയിലെ സെഡര്ടൗണില് നിന്നുള്ള കാറ്റ്ലിന് നിക്കോള്‍ ഡേവിഡ് എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ബന്ധു തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഫെയ്സ്ബുക്ക് ലൈവില്‍ കാറ്റ്ലിന് പറയുന്നു.തുടര്‍ന്ന് ലൈവ് സംവിധാനം ഓണായിരിക്കെ തന്നെ കാറ്റ്ലിന് ആത്മഹത്യ ചെയ്യുകയായിരുന്നു.ലൈവ് വീഡിയോ കണ്ട് പൊലീസ് എത്തിയെങ്കിലും കാറ്റ്ലിന്റെ ജീവന് രക്ഷിക്കാനായില്ല. പ്രചരിച്ചു കൊണ്ടിരിക്കുന്ന ആത്മഹത്യാ വീഡിയോ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്യണം എന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
https://youtu.be/H-liM20LDp0
Post Your Comments