ന്യൂഡൽഹി: പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. വേണ്ടിവന്നാൽ വീണ്ടും മിന്നലാക്രമണം നടത്തും. ഏറെ വെല്ലുവിളികൾ അതിർത്തികളിൽ നമുക്കുണ്ട്. മാത്രമല്ല പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധത്തിലും ഏറെ ആശങ്കയുണ്ട്. ഭീകരവാദം നമ്മുടെ രാജ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ സൈന്യത്തിലെ സൗകര്യങ്ങളെക്കുറിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർക്ക് തന്നെ നേരിട്ട് ബന്ധപ്പെടാമെന്ന് കരസേന മേധാവി പറഞ്ഞു. പരാതിപെട്ടികൾ സൈനിക ക്വാർട്ടേഴ്സിലും സ്ഥാപിച്ചിട്ടുണ്ട്. പരാതിപ്പെടുന്നവരെ തീർച്ചയായും നേരിട്ട് ബന്ധപ്പെടും. അവരുടെ പേരുവിവരങ്ങൾ ഒരിക്കലും പരസ്യപ്പെടുത്തില്ല. പരാതികൾ സമൂഹമാധ്യമങ്ങളിൽ കൂടെയല്ല പ്രസിദ്ധപ്പെടുത്തേണ്ടതെന്നും റാവത്ത് വ്യക്തമാക്കി. സൈനികരുടെ ഭക്ഷണം സംബന്ധിച്ച പരാതികൾ സൈനികരുടെ തന്നെ വിഡിയോകൾ വഴി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനു മറുപടിയായിയാണ് റാവത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.
Post Your Comments