ചെന്നൈ: പൊതുവെ ടാക്സി ഡ്രൈവേഴ്‌സിന് 2000 ന്റെ നോട്ടു കൊടുത്താൽ മുഖം കറുക്കുന്നതായി കാണാം. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്‍തനാകുകയാണ് ഈ ഡ്രൈവർ. 2000 ന്റെ നോട്ട് ഉണ്ടെങ്കിൽ അത് തന്നാൽ മതിയെന്ന് പറഞ്ഞ് ചോദിച്ചു വാങ്ങുകയാണ് ഈ ഡ്രൈവർ. ഇത് എന്തിനാണെന്നുള്ളതും തികച്ചും രസകരമാണ്. ടോള്‍ ഒഴിവാക്കാനുള്ള ഉപായമായാണ് ഡ്രൈവര്‍ ഈ ബുദ്ധിപ്രയോഗിച്ചത്. ചെന്നൈയിലെ യൂബര്‍ ടാക്‌സി ഡ്രൈവറാണ് ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. കാരണം ചോദിപ്പോള്‍ നിങ്ങള്‍ കാത്തിരുന്ന് കാണാനായിരുന്നു ടാക്‌സി ഡ്രൈവര്‍ നല്‍കിയ മറുപടി.
അതിനുശേഷം കാര്‍ ഒരു ടോള്‍ ബൂത്തിലെത്തിയപ്പോള്‍ ഡ്രൈവര്‍ 2000 രൂപയുടെ നോട്ട് കൊടുത്തു. എന്നാല്‍ ചില്ലറയില്ലാത്തതിനാല്‍ ടോള്‍ ഈടാക്കാതെ യാത്ര തുടരാന്‍ ടോള്‍ ബുത്ത് ഓപ്പറേറ്റര്‍ അനുവദിക്കുകയായിരുന്നു. കിഷ് അശോക് എന്ന ടെക്കിയാണ് യാത്രാവേളയില്‍ തനിക്കുണ്ടായ ഈ അനുഭവം ട്വിറ്ററില്‍ പങ്കുവച്ചത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ഡിസംബര്‍ 2 വരെ ടോള്‍ അടക്കമുള്ളവ പിരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. ചില്ലറ ക്ഷാമം പരിഹരിക്കാന്‍ സധിക്കാത്ത പശ്ചാത്തലത്തിലാണ് ടോള്‍ ഒഴിവാക്കാന്‍ ടോള്‍ ടോള്‍ ബൂത്ത് ഓപ്പറേറ്റേഴ്‌സിനെ പ്രേരിപ്പിക്കുന്നത്.
Post Your Comments