Crime

മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ ; മുസ്ലീം ലീഗ് വനിതാ നേതാവ് അറസ്റ്റിൽ

മഞ്ചേരി : സുഹൃത്തായ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന വനിതാ മുനിസിപ്പല്‍ കൗണ്‍സിലറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ മരക്കലക്കുന്ന് കറളിക്കാട്ടില്‍ തണ്ടുപാറക്കല്‍ ഷഹന (38)യാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇന്നലെ മഞ്ചേരി പൊലീസില്‍ കീഴടങ്ങിയത്. ഇവരെ എസ് ഐ എസ് ബി കൈലാസ്നാഥ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മണ്ണാര്‍ക്കാട് മുനിസിപ്പാലി 27ാം വാര്‍ഡ് ഒന്നാം മെയിലില്‍ നിന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹന കേസിലെ രണ്ടാം പ്രതിയാണ്.മഞ്ചേരി സ്വദേശിനിയും അദ്ധ്യാപികയുമായ വായ്പ്പാറപ്പടി വെള്ളാരങ്ങല്‍ റസീനയാണ് ഷഹനക്കെതിരെ മലപ്പുറം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button