Kerala

മുഖ്യമന്ത്രിക്ക് അതൃപ്തി; ഇന്റലിജന്റ്സ് എഡി.ജി.പി ആര്‍.ശ്രീലേഖ തെറിക്കും; മുഹമ്മദ് യാസീന്‍ പരിഗണനയില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാരെ മാറ്റിയതിനു പിന്നാലെ പൊലീസ് തലപ്പത്തും അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഇന്റലിജന്‍സ് മേധാവിയായ എഡി.ജി.പി ആര്‍.ശ്രീലേഖക്ക് ഉടന്‍ സ്ഥാനചലനമുണ്ടാകും. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തെ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പൊതുവേ അസംതൃപ്തിയിലാണ്.

അടുത്തിടെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ ഓഫീസില്‍ യോഗം ചേര്‍ന്നു ഒരുദിവസത്തെ അവധിയെടുക്കാന്‍ തീരുമാനിച്ച സംഭവം മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇന്റലിജന്‍സിന് കഴിയാതെ വന്നത് മുഖ്യമന്ത്രിയെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം പൊതുവേ തൃപ്തികരമല്ലെന്നു വിവിധ മന്ത്രിമാര്‍ക്കും അഭിപ്രായമുണ്ട്.

നിലവില്‍ തീരസുരക്ഷയുടെ ചുമതല വഹിക്കുന്ന ഡി.ജി.പി മുഹമ്മദ് യാസീനെ ശ്രീലേഖക്ക് പകരം ഇന്റലിജന്‍സ് തലപ്പത്ത് നിയമിക്കുമെന്നാണ് സൂചന. ഇതോടൊപ്പം മറ്റുചില മാറ്റങ്ങളും പൊലീസ് തലപ്പത്ത് ഉണ്ടാകും. നിലവില്‍ കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന ടോമിന്‍ തച്ചങ്കരി പൊലിസ് പദവിയില്‍ മടങ്ങിയെത്തും. ഉത്തരമേഖലാ എഡി.ജി.പി കെ സുധീഷ് കുമാറിനെ രാജേഷ് ദിവാനു പകരം ഹെഡ് ക്വാര്‍ട്ടേഴ്സ് ചുമതലയില്‍ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസറായ എഡി.ജി.പി കെ.പത്മകുമാറിനെ തൃശൂര്‍ പൊലിസ് അക്കാദമി ഡയറക്ടറോ തീരസുരക്ഷാ മേധാവിയോ ആക്കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button