NewsInternational

പാസ്റ്ററുടെ ദൈവശക്തി പരീക്ഷണം : സ്‌പീക്കർ വീണ് യുവതിക്ക് ദാരുണാന്ത്യം

പ്രിട്ടോറിയ : ദൈവത്തിന്റെ ശക്തി തെളിയിക്കാൻ പാസ്റ്റർ ഭാരമേറിയ സ്പീക്കർ ദേഹത്ത് കയറ്റി വെച്ചതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം.ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ പോളോക് വാനിയിലെ മൗണ്ട് സിയോൺ ജനറൽ അസംബ്ലി പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി ആരാധനയ്ക്കിടെ പാസ്റ്ററായ ലെതെബോ റബലങ്ങോ ഒരു പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു. യേശു വെള്ളത്തിന് മുകളിലൂടെ നടന്നത് പോലുള്ള ഒരു അത്ഭുത പ്രവൃത്തി താൻ കാണിക്കാമെന്നും ദൈവാനുഗ്രഹത്താൽ വേദന അറിയില്ലെന്നും ഇയാൾ പറഞ്ഞു.

തുടർന്ന് പെൺകുട്ടിയോട് തറയിൽ കിടക്കാൻ ആവശ്യപ്പെട്ട ശേഷം ഇയാൾ സഹായികളോട് അവളുടെ മുകളിൽ ഭാരമേറിയ സ്പീക്കർ കയറ്റി വെക്കാൻ നിർദ്ദേശിച്ചു. പിന്നീട് ആ സ്പീക്കറിന് മുകളിൽ കയറി ഇരുന്നു കൊണ്ട് പ്രഭാഷണം തുടരുകയും ചെയ്‌തു. അഞ്ച് മിനിറ്റിനു ശേഷം എഴുന്നേറ്റ് ഇയാൾ സ്പീക്കർ മാറ്റിയെങ്കിലും പെൺകുട്ടി എഴുന്നേറ്റില്ല. സ്ഥലത്തുള്ളവർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും വാരിയെല്ലിന് പൊട്ടലും ശ്വാസകോശത്തിനും ആമാശയത്തിനും ഗുരുതരമായ മുറിവുമേറ്റ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. എന്നാൽ പെൺകുട്ടിക്ക് വിശ്വാസം കുറഞ്ഞു പോയതാണ് മരണത്തിന് കാരണമായതെന്നാണ് പാസ്റ്ററുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button