കോലാര്‍: ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ പാടത്തിലാണ് 20 കാരിയായ മാല എന്ന യുവതി മുങ്ങി മരിച്ചത്.
രണ്ട് മാസം മുന്‍പ് അവസാന വര്‍ഷ ബിഎ പരീക്ഷയെഴുതിയ മാല പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ ബന്ധുക്കള്‍ പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ് പോലീസ് സംഘമെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
ഏതാണ്ട് 30 അടി വീതിയും 30 അടി നീളവും 30 അടി ആഴവും ഉള്ളതാണ് കുളം. ഇതിന് ആള്‍മറയുണ്ടായിരുന്നില്ല. മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഒരു സിനിമ രംഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, യുവതി ടിക് ടോക് വീഡിയോ എടുക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെത്താനായില്ല.
Post Your Comments