പത്തനംതിട്ട: മകരവിളക്കിന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെടും. പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക. പന്തളം വലിയതമ്പുരാന്‍ രേവതി തിരുനാള്‍ പി രാമവര്‍മ്മരാജയുടെ പ്രതിനിധിയായി പി ജി ശശികുമാര വര്‍മ ഘോഷയാത്രയ്‌ക്കൊപ്പമുണ്ടാകും. 30 അംഗ സായുധസേന സുരക്ഷയാക്കായി ഘോഷയാത്രയെ അനുഗമിക്കും.
14 ന് വൈകിട്ടോടെ ആയിരിക്കും തിരുവാഭരണം ശബരിമലയിലെത്തുക. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഇത് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധനയ്ക്കായി നടതുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. 20 ന് രാവിലെ ശബരിമല ക്ഷേത്ര നട അടയ്ക്കുന്നതോടെ, രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേയ്ക്ക് മടങ്ങും
Post Your Comments