കൊച്ചി: തോക്കു സ്വാമി എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഹിമവൽ ഭദ്രാനന്ദയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി പോലീസ് അന്വേഷണമാരംഭിച്ചു.മതസ്പര്‍ദ്ധത വളര്‍ത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഹിമവൽ ഭദ്രാനന്ദ ഇപ്പോൾ കാക്കനാട് ജയിലിൽ റിമാന്‍ഡിലാണ്. ഏറെ വിവാദങ്ങളിൽ പെട്ട തോക്കു സ്വാമിയുടെ അടിയ്ക്കടിയുള്ള വിദേശ യാത്രകളെക്കുറിച്ചും ആരെയൊക്കെ ബന്ധപ്പെടുന്നുണ്ടെന്നും ഇയാളുടെ സാമ്പത്തിക വരുമാനം എന്തെന്നും പോലീസ് രഹസ്യാന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോൾ എറണാകുളം കലൂരിൽ താമസിക്കുന്ന ഇയാൾ പ്രതിമാസം മുപ്പതിനായിരം രൂപ വാടക കൊടുത്താണ് താമസിക്കുന്നത്.ഇതിനിടെ ബാംഗ്ലൂരിൽ അവതാർ റ്റു ഡേ എന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലുംനടത്തിയിരുന്നു.സിനിമാ രാഷ്ട്രീയ രംഗത്തെ പലരുമായും തനിക്കു അടുപ്പമുണ്ടെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ട്. ഒപ്പം ചില രാഷ്ട്രീയ നേതാക്കളെക്കുറിച്ചും ഇയാൾ സ്ത്രീ വിഷയം ഉൾപ്പെടെ ഗുരുതരമായ ആരോപണം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ച നേതാവ് ഇത് നിഷേധിക്കുകയും ഹിമവൽ ഭദ്രാനന്ദയുടെ വാക്കുകൾക്ക് എന്ത് വിശ്വാസ്യത ആണ് ഉള്ളതെന്നും തിരിച്ചു ചോദിക്കുകയുണ്ടായി.
Post Your Comments