തിരുവനന്തപുരം: യൂണിഫെഡ് കമാൻഡ് രൂപികരിച്ചു. സംസ്ഥാനത്ത് മാവോയിസ്റ്റുകൾ അടക്കമുള്ള ഇടതുപക്ഷ തീവ്രവാദ പ്രവർത്തനം നിർത്താൻ മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച ഏകീകൃത സംവിധാനമാണ് യൂണിഫെഡ് കമാൻഡ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ നടപടി.
13 ഉന്നത ഉദ്യോഗസ്ഥരാണ് ഈ സമിതിയിൽ ഉള്ളത്. ഇതിൽ മുഖ്യമന്ത്രിയും ഉൾപ്പെടുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി, ഡി.ജി.പി, വിദ്യാഭ്യാസം-സാമൂഹിക നീതി-പട്ടികജാതി-വർഗം, ധനകാര്യം എന്നീ വകുപ്പുകളുടെ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, ഇന്റലിജിൻസ് എ.ഡി.ജി.പി, കണ്ണൂർ റേഞ്ച് ഐ.ജി, സി.ആർ.പി.എഫ് ഐ.ജി, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ, റെയിൽവേസ് എസ്.പി എന്നിവരാണ് അംഗങ്ങൾ. സുരക്ഷ മുൻനിർത്തിയാണ് ഇത് രൂപീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്.
ആദിവാസി മേഖലയിൽ മാവോയിസ്റ്റുകളുടെ കടന്നുകയറ്റം വർധിക്കുന്നുണ്ട്. ആദിവാസികളുടെയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെയും ക്ഷേമ പ്രവർത്തനം ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്ന് സമിതി പറയുന്നു. നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം സംവിധാനത്തിന്റെ പ്രാധാന്യം സർക്കാരിന് ബോധ്യപ്പെട്ടതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments