തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പുതിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനായി ആരംഭിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി)യിലും വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തെത്തി പരിശോധന നടത്തി. ഇവിടെനിന്നും ചില രേഖകള്‍ പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്. അതേസമയം ധനവകുപ്പിനെതിരെ വിജിലന്‍സ് നടത്തുന്ന നീക്കത്തിന്റെ തുടര്‍ച്ചയായാണ് കിഫ്ബിയിലെ പരിശോധനയെന്നു ഉദ്യോഗസ്ഥര്‍ ആരോപിച്ചു. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
Post Your Comments