News

അഴിമതി വിരുദ്ധര്‍ക്ക് സംരക്ഷണം വേണം; ജേക്കബ് തോമസ് കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കേന്ദ്ര സര്‍ക്കാരിന് കത്തിയച്ചു. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്‌സിനെ നിയത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. വിസില്‍ ബ്ലോവേഴ്‌സ് ബില്ലിന് നേരത്തെ തന്നെ കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു. അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് കാട്ടി ജഡേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

shortlink

Post Your Comments


Back to top button