NewsInternational

ഇന്ത്യ-സൗദി കരാര്‍ : ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് കൂടുതല്‍ പേര്‍

ജിദ്ദ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട കൂട്ടിക്കൊണ്ട് ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. 1,70,000 തീര്‍ഥാടകര്‍ ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തും. സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തനും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുമാണ് ജിദ്ദയില്‍ വെച്ച് ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചത്.

കരാര്‍ പ്രകാരം 2013 ന് മുമ്പുണ്ടായിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വാട്ട പുന;സ്ഥാപിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 1,36,020 തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 1,70,025 തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

മക്കയിലെ ഹറം പള്ളിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് 2013-ല്‍ ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട ഇരുപത് ശതമാനം വെട്ടിക്കുറച്ചത്.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ക്വാട്ട പുന:സ്ഥാപിക്കാന്‍ കഴിഞ്ഞയാഴ്ച സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ അവസാനം ഇന്ത്യയില്‍ നിന്നും ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കും. സാങ്കേതിക കാരണങ്ങളാല്‍ കരിപ്പൂരില്‍ നിന്ന് ഇത്തവണയും ഹജ്ജ് സര്‍വീസ് പുന:രാരംഭിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button