മുംബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദിന്റെ വണ്ണംകുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രി അധികൃതര്‍ ഒരുക്കുന്നത് 3000 ചതുരശ്ര അടിയില്‍ പ്രത്യേക കെട്ടിടമാണ്. സൗജന്യമായിട്ടായിരിക്കും ഇമാന്റെ ശസ്ത്രക്രിയ.
ഇമാന്റെ ശരീരവണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കാവശ്യമായ ഓപ്പറേഷന്‍ തിയറ്റര്‍, തീവ്രപരിചരണ വിഭാഗം, ഡോക്ടര്‍മാര്‍ക്കുള്ള മുറി, അറ്റന്‍ഡന്‍മാര്‍ക്കുള്ള മുറി, രണ്ട് വിശ്രമമുറികള്‍, കോണ്‍ഫറന്‍സ് റൂം എന്നിവയാണ് ഈ കെട്ടിടത്തിലുണ്ടാവുക.കെട്ടിടത്തിലെ കിടക്കയും വാതിലുകളും ഉള്‍പ്പെടെ എല്ലാം ഇമാന്റെ ഭാരത്തിനും വലിപ്പത്തിനും അനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 36 കാരിയായ ഇമാന് കഴിഞ്ഞ 25 വര്‍ഷമായി കെയ്‌റോയിലെ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചിട്ടില്ല. കേന്ദ്രമന്ത്രി സുഷമാ സ്വരാജാണ് ഇമാനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള സഹാമൊരുക്കിയത്.
Post Your Comments