മുംബൈ: ചികിത്സക്കായി മുംബൈയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന്‍ അഹമ്മദിന് മൂന്നാഴ്ച കൊണ്ട് കുറക്കാനായത് 108 കിലോയോളം തൂക്കം. 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഇമാന്‍ അഹമ്മദ് ഇപ്പോള്‍ 380 കിലോ ആയി ചുരുങ്ങി. ഇപ്പോൾ പരസഹായം ഇല്ലാതെ ഇരിക്കാന്‍ കഴിയുമെന്ന നിലയിലെത്തിയിരിക്കുകയാണ് ഇമാൻ. ദിവസവും രണ്ടു കിലോ വെച്ച് 25 ദിവസത്തിനുള്ളില്‍ 50 കിലോ കുറക്കാനായിരുന്നു ഡോക്ടര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത് എന്നാൽ തങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ യമന്റെ ഭാരം കുറയുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇമാന്‍ അഹമ്മദിന്റെ ശരീരത്തില്‍ ജലത്തിന്റെ അളവ് ധാരാളമുണ്ടായിരുന്നു. ഫിസിയോതെറാപ്പിയിലൂടെ അത് കുറച്ചു. ബാരിയാട്രിക് ശസ്ത്രക്രിയക്കായി ഇപ്പോള്‍ അവര്‍ തയ്യാറായെന്നും ഡോക്ടര്‍ അറിയിച്ചു. ഇമാൻറെ ശസ്ത്രക്രിയ ഉടനുണ്ടാകുമെന്നാണ് വിവരം. പൊതുജനങ്ങളില്‍ നിന്നായി 60 ലക്ഷത്തോളം പിരിച്ചെടുത്താണ് സെയ്ഫി ആശുപത്രി ഇമാന്‍ അഹമ്മദിന്റെ ചികിത്സ നടത്തുന്നത്.
Post Your Comments