ശബരിമല: തീര്‍ത്ഥാടകര്‍ക്കായി ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഹെലികോപ്ടര്‍ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് നിലയ്ക്കലിലേക്ക് ഇന്നലെ കന്നിയാത്ര നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍, ഹെലിടൂര്‍ മാനേജിങ് ഡയറക്ടര്‍ ഷോബി പോള്‍ എന്നിവരായിരുന്നു കന്നിയാത്രക്കാര്‍. കെ.എം.ജി. നായരായിരുന്നു പൈലറ്റ്.
സിനിമാ ഷൂട്ടിംഗിനും വിവാഹ ആവശ്യത്തിനും ഹെലികോപ്ടറും സ്വകാര്യ ജെറ്റുകളും വാടകയ്ക്കും കൂടാതെ എയര്‍ ആംബുലന്‍സുമെല്ലാം ഒരുക്കി നൽകുന്ന കമ്പനിയാണ് ഹെലിടൂർ. ബെല്‍ 401 സീരിസില്‍പ്പെട്ട ഹെലികോപ്ടറാണ് ശബരിമല സര്‍വീസിന് ഉപയോഗിക്കുന്നത്. ആറു തീര്‍ത്ഥാടകരുണ്ടെങ്കില്‍ മാത്രമേ ഒരു സര്‍വ്വീസ് നടത്തൂ. ഒരാള്‍ക്ക് ഇരുപതിനായിരം രൂപ വീതം ഇരുദിശയിലേക്കും ആറ് തീര്‍ത്ഥാടകര്‍ക്ക് 1,20,000 രൂപയാണ് ഈടാക്കുന്നത്. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂർ വേണ്ടി വരുന്ന സമയത്ത് ഹെലികോപ്ടറില്‍ അരമണിക്കൂര്‍ മതിയാകും. അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ത്ഥാടകരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും മറ്റും ഹെലികോപ്ടറിന്റെ സേവനം ഉപയോഗപ്പെടുത്താനും ഇനി സാധിക്കും. ഹെലിടൂര്‍ എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ ശബരിമല യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്. നേരത്തെ ബുക്ക് ചെയ്യാനും അവസരമുണ്ട്.
Post Your Comments