മനാമ: ബഹ്‌റൈനില്‍ അമിത വില ഈടാക്കിയ കോള്‍ഡ് സ്‌റ്റോറുകള്‍ക്ക് പൂട്ടുവീണു. ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. രാജ്യത്തെ അഞ്ച് കോള്‍ഡ് സ്റ്റോറുകളാണ് അടച്ചിടാന്‍ ഉത്തരവിട്ടത്. വ്യവസായം, വാണിജ്യ ടൂറിസം മന്ത്രാലയമാണ് നടപടിയെടുത്തത്.
നിലവിലെ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പതിനഞ്ച് ദിവസത്തേക്കാണ് സ്റ്റോറുകള്‍ പൂട്ടിയിടുക. അമിത വില ഈടാക്കുന്നതിനെ ചൂണ്ടിക്കാട്ടിയുള്ള ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ പ്രചരിച്ചതോടെ ഉപഭോക്തൃ സംരക്ഷണ ഇന്‍സ്‌പെക്ടര്‍മാര്‍ ഷോപ്പ് സന്ദര്‍ശിക്കുകയായിരുന്നു.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതുപോലുള്ള മറ്റെന്തെങ്കിലും തരത്തില്‍ ക്രമക്കേട് കണ്ടാല്‍ 17007003 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments