ചാലക്കുടി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തെ ഭരണ സ്തംഭനത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.കള്ള പ്രചരണ മുന്നണിക്കള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന മേഖല പ്രചരണ ജാഥക്ക് ചാലക്കുടിയില്‍ നല്‍കിയ സ്വീകിരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റന്‍ കൂടിയായ അവര്‍.
പദ്ധതി പണം പോലും ചിലവാക്കാതെയാണ് കേരളം മുന്നോട്ട് പോകുന്നത്.പ്രധാനമന്ത്രിയെ ചീത്ത വീളിക്കാന്‍ മാത്രമാണ് ഇവര്‍ക്ക് സമയം ഉള്ളൂ.ചിഫ് സെക്രട്ടറിയടക്കമുള്ള ഐഎ എസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും,പരസ്യമായും ശ്വാസിച്ചും വരുത്തിയിലാക്കാനുള്ള ശ്രമമാണ് ഭരണം നിശ്ചലമാക്കുവാന്‍ കാരണമായിരിക്കുന്നത്.ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യം ഇല്ലാത്ത കാരണം ജില്ലാ ആസ്ഥാനങ്ങളില്‍ വരെ ഭരണം നിശ്ചലമായി കൊണ്ടിരിക്കുകയാണ്.
Post Your Comments