KeralaNews

അത്യാധുനിക സംവിധാനങ്ങളോടെ മാൾ ഓഫ് ട്രാവൻകൂർ വരുന്നു

തലസ്ഥാനത്ത് മെട്രോസിറ്റിയുടെ ഭാഗമായി വമ്പൻമാളുകൾ വരുന്നു. തലസ്ഥാനത്തെ ആദ്യ മാളായ മാൾ ഓഫ് ട്രാവൻകൂർ ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. ഈ മാളിന്റെ അണിയറ ശിൽപികൾ മലബാർ ഗ്രൂപ്പാണ്. അനന്തപുരി ആശുപത്രിക്കും വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിനും സമീപത്താണ് മാൾ ഓഫ് ട്രാവൻകൂർ ഒരുങ്ങുന്നത്. നിർമാണപ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായതായും ഏപ്രിലിൽ ഉദ്ഘാടനം നടക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. നൂറ്റിയൻപതിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾക്കു പുറമെ എഴു മൾട്ടിപ്ലക്സുകൾ, ഫുഡ്‌കോർട്ട്, അമ്യുസ്‌മെന്റ് പാർക്ക് എന്നിവയെല്ലാം മാളിലുണ്ടാകും. മൂവായിരം പേർക്ക് നേരിട്ട് തൊഴിലവസരം നൽകുന്നതാണ് സ്ഥാപനം.

മാൾ ഒരുങ്ങുന്നത് മൂന്നരലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ്. ബഹുനിലമാളിന്റെ താഴെയുള്ള നിലയിലാണ് കാർപാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരേസമയം ആയിരത്തിലധികം കാറുകൾ നിർത്തിയിടാനുള്ള സൗകര്യം വിവിധ ഫ്ളോറുകളിലുമുണ്ടാകും.

അത്യാധുനിക സുരക്ഷാസംവിധാനമാണ് മാളിന്റെ മറ്റൊരു സവിശേഷത. നൂറ്റിയൻപതിലധികം സുരക്ഷാജീവനക്കാരുണ്ടാകും. മാൾ പൂർണമായും ക്യാമറ നിരീക്ഷണത്തിലായിരിക്കും. സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാൻ പോലീസിന്റെ സഹായത്തോടെ പ്രത്യേക ഡാറ്റാബാങ്ക് തയ്യാറാക്കും. മാളിനുള്ളിലേക്ക് വരുന്ന ഒരോരുത്തരെയും നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്. പോലീസ് ക്രിമിനൽ ലിസ്റ്റിലുള്ളവർ മാളിൽ കയറിയാൽ തിരിച്ചറിയാൻ കഴിയും.

മാത്രമല്ല മാളിലേക്ക് എത്താൻ സിറ്റിയിൽ നിന്ന് പ്രത്യേക ബസ് സർവീസ് ഉണ്ടാകും. കിഴക്കേക്കോട്ട, റെയിൽവേ സ്റ്റേഷൻ, ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങിൽ നിന്നു തുടർച്ചയായി മാളിലേക്ക് സൗജന്യ ബസുകളുണ്ടാകും. ഷോപ്പിങ് കഴിഞ്ഞ് തിരിച്ച് ബസിൽ നഗരത്തിലേക്ക് മടങ്ങാം. മാളിൽ നിന്നു പ്രത്യേക ടാക്സി സർവീസും ഉണ്ടാകും. തനിച്ചെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക സുരക്ഷാസോണുകളും ഉണ്ടാകും. കുട്ടികൾക്കുള്ള അമ്യൂസ്‌മെന്റ് പാർക്കിലും പ്രത്യേക സുരക്ഷാസംവിധാനങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button