തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി. പേട്ട സ്വദേശി വിഷ്ണു(22)വാണ് ജീവനൊടുക്കിയത്. ഇതേ മാളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണു. ഒൻപത് മണിയോടെയാണ് വിഷ്ണുവിനെ സ്ഥാപനത്തിലെ വസ്ത്രം മാറുന്ന മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഒരു ജീവനക്കാരി മാത്രമാണ് കടയിലുണ്ടായിരുന്നത്. വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയുടെ വിവരം അറിഞ്ഞ് വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു.
Post Your Comments