കണ്ണൂർ: സ്വേച്ഛാധിപതികളാണ് എഴുത്തുകാരെ ഭയപ്പെടുന്നതെന്ന് എം.മുകുന്ദന്‍. അതിന്റെ ഭാഗമായാണ് ഇന്ന് നമുക്കുചുറ്റും കാണുന്ന സംഭവങ്ങളെന്നും വരുംകാലം എഴുത്തുകാര്‍ക്ക് ഗണ്‍മാന്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.എം .ടി.വാസുദേവൻ നായർ ,കമൽ തുടങ്ങിയവർക്കെതിരെയുള്ള പ്രശ്നങ്ങളെ പരാമർശിച്ചായിരിന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ആശയങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.നിരന്തരം സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ആളായിരിക്കണം എഴുത്തുകാരന്‍. എഴുത്തുകാരനെ ഒരു കള്ളിയിലും പ്രതിഷ്ഠിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സര്‍ഗാത്മകത ഉള്ളില്‍ നിറയുമ്പോൾ എവിടെയായാലും എഴുത്തുകാരന്‍ എഴുതും. പരിക്കേല്‍ക്കുന്ന മനുഷ്യന്റെയടുത്ത് എഴുത്തുകാരനുണ്ടാവണമെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
Post Your Comments