ന്യൂഡല്‍ഹി : രാജ്യത്തെ നിരത്തുകളിലൂടെ വാഹനം ഓടിക്കുന്നവരില്‍ 30 ശതമാനം പേരുടേയും കൈവശമുള്ളത് വ്യാജ ഡ്രൈവിംഗ് ലൈസന്‍സെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച റോഡ് സേഫ്റ്റി കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍.
ഇന്റലിജന്റ് ട്രാഫിക് സംവിധാനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇത്തരം സംവിധാനത്തിലൂടെ നിയമലംഘനങ്ങള്‍ ആധുനിക സംവിധാനങ്ങള്‍ വഴി ഡ്രൈവര്‍മാരെ അറിയിക്കാനും പൂര്‍ണതോതില്‍ കഴിയണം. ഇതിലൂടെ ഉദ്യോഗസ്ഥരെ പിഴ ഈടാക്കല്‍ നടപടികളില്‍നിന്ന് ഒഴിവാക്കാനും അഴിമതി ഇല്ലാതാക്കാനും കഴിയും പിഴ ഈടാക്കുന്നതിനുള്ള സംവിധാനം ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. റോഡകടങ്ങള്‍ കുറയ്ക്കാന്‍ ലൈസന്‍സ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ഉയരുമ്പോഴും വ്യാജന്മാര്‍ മൂലം അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ളവ എങ്ങനെന്ന കാര്യം തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.
Post Your Comments