ജംഷേദ്പൂർ: പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തിന് വ്യത്യസ്തമായ പിന്തുണയുമായി കറന്‍സിരഹിത കല്യാണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ജംഷേദ്പുര്‍ .കല്യാണം കറന്‍സി രഹിതമാക്കി രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് ജംഷേദ്പുരിലെ നവദമ്പതിമാരായ സുഭാഷ് നായകും സുനിതയും.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസിലെ ഡെപ്യൂട്ടികളക്ടര്‍ സഞ്ജയ് കുമാറിന്റെ പ്രേരണയിലാണ് ഇരുകുടുംബങ്ങളും കല്യാണം കറന്‍സിരഹിതമാക്കാന്‍ തീരുമാനിച്ചത്.പൂജാരിയുടെ ദക്ഷിണമുതല്‍ വധൂവരന്മാര്‍ക്കുള്ള സമ്മാനങ്ങള്‍വരെ ചെക്കുവഴിയോ ഓണ്‍ലൈന്‍ വഴിയോ നല്‍കുകയായിരുന്നു. കൂടാതെ, വധൂവരന്മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒറ്റരാത്രികൊണ്ട് സുഭാഷിന്റെ വീട്ടില്‍ ശൗചാലയവും നിർമ്മിക്കുകയും ചെയ്തു.പന്തല്‍ നിര്‍മാണംമുതല്‍ ആഭരണങ്ങളും പച്ചക്കറികളും വാങ്ങാനുള്ള പണംവരെ ഓണ്‍ലൈനായാണ് നല്‍കിയത്. നോട്ടസാധുവാക്കലിനുശേഷം ആദ്യമായാണ് ജാര്‍ഖണ്ഡില്‍ കറന്‍സിരഹിത കല്യാണം നടക്കുന്നത്
Post Your Comments