തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നൂതന പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. ഇന്ത്യയെയും ഗ്രാമങ്ങളെയും ഡിജിറ്റല്‍ യുഗത്തിലേക്ക് നയിക്കുക, ശാക്തീകരിക്കുക, എല്ലാ അറിവുകളും വിരല്‍ തുമ്പിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ വ്യക്തികള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രയോജനം ലഭ്യമാക്കു,ആവശ്യത്തിനുസരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍, ഇലക്ട്രോണിക്സ് രീതിയില്‍ ജനങ്ങളെ ശാക്തീകരിക്കാനാണ് ഈ പദ്ധതി.
Read Also: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി
എന്നാല്‍, കേന്ദ്ര പദ്ധതിയുടെ മറവില്‍ ഡിജിറ്റല്‍ ഇന്ത്യയെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായി ചിത്രീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉപയോഗിക്കാന്‍ കേരളത്തിലെ ജനങ്ങളെ പ്രാപ്തരാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംസ്ഥാനതല ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സംബന്ധിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഡിജിറ്റല്‍ സാക്ഷരതാ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതീകമാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയില്‍ നിന്നുള്ള സരസു. കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിവിധ ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പ്രാവീണ്യം ലഭിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ‘ഡിജി കേരള’ നൈപുണ്യ പരിശീലന പദ്ധതിയുടെ ഗുണഭോക്താവാണ് സരസു’.
‘ഇതുപോലെ ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉപയോഗിക്കാന്‍ കേരളത്തിലെ മുഴുവന്‍ പേരെയും പ്രാപ്തരാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംസ്ഥാനതല ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന
കര്‍മ്മ പരിപാടിയുടെ ഭാഗമാണിത്’.
‘ഡിജിറ്റല്‍ – ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമായ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ നടത്തി വരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചും കെ-ഫോണ്‍ പദ്ധതി നടപ്പാക്കിയും സര്‍ക്കാര്‍ ആ കടമ നിറവേറ്റി വരികയാണ്. കണക്ടിവിറ്റി ലഭ്യമാക്കിയാല്‍ മാത്രം പോരാ, ഇന്റര്‍നെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടതു കൂടിയുണ്ട്. അത്തരത്തിലുള്ള ഒരു ഇടപെടലാണ് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി’.
‘എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനകീയ സേവനങ്ങളും വികസനപദ്ധതികളുടെ ഗുണഫലങ്ങളും എല്ലാവരിലേക്കുമെത്തിക്കാന്‍ സാധിക്കണം. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാനുള്ള പ്രയത്‌നം ഈ ലക്ഷ്യം കൈവരിക്കാനുള്ള വലിയ ചുവടുവെപ്പാണ്’.
#digikerala
Post Your Comments