ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ പാര്‍ട് ടൈം രാഷ്ട്രീയക്കാരനാണ് ബിജെപി പരിഹസിച്ചു. അദ്ദേഹം ഇപ്പോള്‍ അവധി ആഘോഷിച്ച് നടക്കുകയാണ്. റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് രാഹുലെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ബോധവാനായിരുന്നെങ്കില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ വിദേശത്തേയ്ക്ക് പറക്കുമായിരുന്നോ എന്നും ബിജെപി ചോദിക്കുന്നു.
Post Your Comments