ഇടുക്കി: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ബസ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ചെക്ക് പോസ്റ്റില്‍വെച്ച് പിടികൂടിയത്. നാല് ബാഗുകളിലായിട്ടാണ് കടത്താന്‍ ശ്രമിച്ചത്.
ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് എക്സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. മധുരയില്‍ നിന്നും തിരുവല്ലയിലേക്ക് സര്‍വ്വീസ് നടത്തിയ ബസിലാണ് സംഭവം. കമ്പത്തു നിന്നും മൂന്ന് യുവാക്കളാണ് ബസില്‍ സ്ഫോടകശേഖരവുമായി കയറിയത്.
പരിശോധന എങ്ങനെയോ തിരിച്ചറിഞ്ഞ ഇവര്‍ തൊട്ടുമുന്‍പത്തെ സ്ഥലത്ത് ഇറങ്ങി രക്ഷപ്പെട്ടു. പോലീസ് ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങി.
Post Your Comments