ന്യൂഡല്‍ഹി:മോഡിയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള സാധ്യത പരിഗണിച്ച് സർക്കാർ പോസ്റ്ററുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കണമെന്ന് കോണ്‍ഗ്രസ്.
പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പോസ്റ്ററുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് എ ഐ സി സി സെക്രട്ടറി കെ സി മിത്തല്‍ ആരോപിച്ചു.യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം പോസ്റ്ററുകള്‍ നീക്കാന്‍ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments