
മുംബൈ: ഇന്ത്യൻ ടീമിനെ വാനോളം ഉയർത്തിയ മഹേന്ദ്രസിംഗ് ധോണി ക്യാപ്ടന്‍ പദവിയില്‍ ഇന്ന് അവസാന അങ്കത്തിനിറങ്ങുന്നു.ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായാണ് മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിൽ ധോണി ഇറങ്ങുന്നത്.ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷം രണ്ടര മാസമായി ഒരു മത്സരംപോലും കളിച്ചിട്ടില്ലാത്ത ധോണിയും വിവാഹത്തെത്തുടര്‍ന്ന് മല്‍സരങ്ങളില്‍ നിന്നും വിട്ടുനിന്ന യുവരാജ് സിഗും കളത്തിലിറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്.ആശിഷ് നെഹ്‌റ, ശിഖര്‍ ധവാന്‍ ,മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
ഈ മാസം നാലിനാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ധോണിയുടെ നായക സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്.എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ നായകനായി സെലക്ഷന്‍ കമ്മിറ്റി ധോണിയെ തെരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments